ചീക്കല്ലൂരിൽ ബാലോത്സവം നടത്തി
1491029
Monday, December 30, 2024 6:10 AM IST
ചീക്കല്ലൂർ: ദർശന ലൈബ്രറി ’ജിംഗിൾ മിംഗിൾ’ എന്ന പേരിൽ ബാലോത്സവം സംഘടിപ്പിച്ചു. വൈത്തിരി താലൂക്ക് ലൈബ്രറി കൗണ്‍സിൽ സെക്രട്ടറി സി.എം. സുമേഷ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് പി. ശിവൻപിള്ള അധ്യക്ഷത വഹിച്ചു.
വൈത്തിരി താലൂക്ക് ലൈബ്രറി കൗണ്‍സിൽ വൈസ് പ്രസിഡന്റ് എം. ദേവകുമാർ സ്കൂൾ കാലോത്സവം, കേരളത്സവം പ്രതിഭകളെ ആദരിച്ചു. പി. അശോകൻ, യു. സാവിത്രി, കെ.വി. ഉമ, ഷീബ ജയൻ എന്നിവർ പ്രസംഗിച്ചു. മോട്ടിവേറ്റർ കെ.ആർ. പ്രദീഷ്, ശ്രീകല ഗിരീഷ് എന്നിവർ ക്ലാസെടുത്തു. ലൈബ്രറി സെക്രട്ടറി പി. ബിജു സ്വാഗതവും സജീവൻ നന്ദിയും പറഞ്ഞു.