കരിമാനി ഉണ്ണീശോ ദേവാലയത്തിൽ തിരുനാൾ സമാപിച്ചു
1491034
Monday, December 30, 2024 6:10 AM IST
മാനന്തവാടി: കരിമാനി ഉണ്ണിശോ ദേവാലയത്തിൽ ഇടവക മധ്യസ്ഥനായ ഉണ്ണീശോയുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ സമാപിച്ചു.
27ന് ഇടവക വികാരി ഫാ. ജോർജ് നെല്ലിവേലിൽ പതാക ഉയർത്തിയതോടെയാണ് തിരുനാളിന് തുടക്കമായത്. തുടർന്ന് നടന്ന ദിവ്യവലിക്ക് ഫാ. തോമസ് മുളങ്കാട്ടിൽ മുഖ്യ കാർമികത്വം വഹിച്ചു. തുടർന്ന് സണ്‍ഡേ സ്കൂൾ വിദ്യാർഥികളുടെ കലാസന്ധ്യയും അരങ്ങേറി. പൗരോഹിത്യത്തിന്റെ സുവർണ ജൂബിലി ആഘോഷിക്കുന്ന ഫാ. തോമസ് മുളങ്കാടിനെ ചടങ്ങിൽ ആദരിച്ചു. കഴിഞ്ഞദിവസം നടന്ന തിരുനാൾ കുർബാനയ്ക്ക് ഫാ. അനൂപ് കാളിയാനിയിൽ മുഖ്യ കാർമികത്വം വഹിച്ചു. തുടർന്ന് കരിമാനി കുരിശുപള്ളിയിലേക്ക് ദീപാലകൃതമായ ഭക്തിനിർഭരമായ
തിരുനാൾ പ്രദക്ഷിണവും നടന്നു.
ഫാ. ജോർജ് ചാലിൽ തിരുനാൾ സന്ദേശവും നൽകി. തുടർന്ന് കരിമരുന്ന് കലാപ്രകടനവും നടന്നു. ഇന്നലെ നടന്ന ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് ഫാ. ജസ്റ്റിൻ പീടികയിൽ മുഖ്യ കാർമികത്വം വഹിച്ചു. തുടർന്ന് തിരുനാൾ പ്രദക്ഷിണവും സ്നേഹവിരുന്നും നടന്നു. തിരുനാളിന് ഇടവക വികാരി ഫാ. ജോർജ് നെല്ലിവേലിൽ, ഫാ. ടിനു സിഎസ്ടി, ഫാ. ആദിൽ സിഎസ്ടി, ജെയിംസ് പുറത്ത്, ഇടവക കൈക്കാരൻമാരായ ഷിബു പുളിക്കൽ, തോമസ് കവളനാൽ, മാത്യു മുളതൊട്ടിയിൽ, ഷാജി വള്ളിക്കാവുങ്കൽ, സിബി തെങ്ങടയിൽ എന്നിവർ നേതൃത്വം നൽകി.