ജൂബിലി വർഷം ഉദ്ഘാടനം ചെയ്ത ു
1491033
Monday, December 30, 2024 6:10 AM IST
വൈത്തിരി: 2025 യേശുക്രിസ്തുവിന്റെ തിരുപ്പിറവിയുടെ ജൂബിലി വർഷമായി ആഘോഷിക്കുന്നതിന്റെയും മാനന്തവാടി രൂപതയുടെ കുടുംബ നവീകരണ വർഷത്തിന്റെയും വൈത്തിരി സെന്റ് മേരീസ് ഇടവകതല ഉദ്ഘാടനം ജൂബിലി തിരി തെളിയിച്ച് വികാരി ഫാ.ടോമി പുത്തൻപുരയ്ക്കൽ നിർവഹിച്ചു.
ട്രസ്റ്റിമാരായ ഡെന്നിസ് കണ്ണന്പുഴ, ജോമി വടക്കേടത്ത്, ഗ്രിഗറി മണവാളൻ, വിൻസന്റ് ഡി പോൾ സൊസൈറ്റി യൂണിറ്റ് പ്രസിഡന്റ് ആന്റണി മണവാളൻ, എകെസിസി യൂണിറ്റ് പ്രസിഡന്റ് കുര്യൻ തോലംമാക്കിയിൽ, മാതൃവേദി യൂണിറ്റ് പ്രസിഡന്റ് ഷീജ പുത്തൻപുരയ്ക്കൽ, മിഷൻ ലീഗ് യൂണിറ്റ് പ്രസിഡന്റ് ഷിജി മണവാളൻ എന്നിവർക്ക് ജൂബിലിത്തിരി കത്തിച്ചുനൽകി.
വീടുകളിൽ സന്ധ്യാപ്രാർഥനാസമയം തെയിക്കുന്നതിനുള്ള ജൂബിലിത്തിരി കുടുംബക്കൂട്ടായ്മ പ്രസിഡന്റുമാരായ ജോസഫ് വെട്ടിക്കാട്ട്, ബിജു തെക്കേകുന്നത്ത്, സജി കൂട്ടുങ്കൽ, തങ്കച്ചൻ ഉതിമൂട്ടിൽ എന്നിവർ ചേർന്ന് നൽകി. ജൂബിലി പ്രാർഥന നടന്നു. വൈകിട്ട് വീടുകളിൽ കുടുംബനാഥർ തിരി തെളിയിച്ച് ജൂബിലി വർഷം കുടുംബങ്ങളിൽ ഉദ്ഘാടനം ചെയതു. ആത്മീയ, സാമൂഹിക, ജീവകാരുണ്യ തലങ്ങളിലായി വിവിധ കർമപദ്ധതികളാണ് ജൂബിലി വർഷത്തിൽ ഇടവകയിൽ ക്രമീകരിച്ചിട്ടുള്ളത്.