യുവ കപ്പ് ഫുട്ബോൾ ടൂർണമെന്റ് രണ്ടിന് തുടങ്ങും
1491028
Monday, December 30, 2024 6:10 AM IST
കൽപ്പറ്റ: വയനാട് യൂണൈറ്റഡ് ഫുട്ബോൾ ക്ലബ് ഗ്രാസ്റൂട്ട് പ്രോഗ്രാമിന്റെ ഭാഗമായി സ്കൂൾ വിദ്യാർഥികൾക്കു സംഘടിപ്പിക്കുന്ന സ്കാംപിലോ യുവ കപ്പ് ഫുട്ബോൾ ടൂർണമെന്റ് ജനുവരി രണ്ട് മുതൽ ഫെബ്രുവരി രണ്ടുവരെ മരവയൽ ജില്ലാ സ്റ്റേഡിയത്തിൽ നടത്തും.
ടൂർണമെന്റിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ആറ് കുട്ടികൾക്ക് രണ്ട് ലക്ഷം രൂപ വരെ സ്കോളർഷിപ്പ് നൽകി റസിഡൻഷ്യൽ അക്കാദമിക് കോച്ചിംഗ് ലഭ്യമാക്കുമെന്ന് ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് കെ. റഫീഖ്, വൈസ് പ്രസിഡന്റ് നാസർ കല്ലങ്കോടൻ, യൂണൈറ്റഡ് എഫ്സി ചെയർമാൻ സി.കെ. ഷമീം ബക്കർ, ഹെഡ് കോച്ച് ഡെയ്സണ് ചെറിയാൻ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മീനങ്ങാടി ജിഎച്ച്എസ്എസ്, പിണങ്ങോട് ഡബ്ല്യുഒഎച്ച്എസ്എസ്, പടിഞ്ഞാറത്തറ ജിഎച്ച്എസ്എസ്, മുട്ടിൽ ഡബ്ല്യുഎംഒ വിഎച്ച്എസ്എസ്, ഏച്ചോം സർവോദയ എച്ച്എസ്എസ്, വെള്ളമുണ്ട ജിഎംഎച്ച്എസ്എസ്, തലപ്പുഴ ജിഎച്ച്എസ്എസ്, പനമരം ജിഎച്ച്എസ്എസ്, പൂക്കോട് ഇആർഎംഎസ്, കൽപ്പറ്റ എസ്കഐംജെ എച്ച്എസ്എസ്, ബത്തേരി സർവജന വിഎച്ച്എസ്എസ്, പുൽപ്പള്ളി വിജയ എച്ച്എസ്എസ് ടീമുകൾ ടൂർണമെന്റിൽ പങ്കെടുക്കും. ദിവസവും വൈകുന്നേരം നാലിനാണ് മത്സരം. ജില്ലയ്ക്ക് അകത്തും പുറത്തുമുള്ള സ്ഥാപനങ്ങളാണ് ടീമുകളെ സ്പോണ്സർ ചെയ്യുന്നത്.
ഏകദേശം അഞ്ച് ലക്ഷം രൂപയാണ് സമ്മാനമായി നൽകുന്നത്. കുട്ടികൾക്ക് മികവിന്റെ അടിസ്ഥാനത്തിൽ യുണൈറ്റഡ് എഫ്സി അണ്ടർ-17, അണ്ടർ-21, ഫോർകാ കൊച്ചിൻ തുടങ്ങിയ ടീമുകളിൽ കളിക്കാൻ അവസരം ഒരുക്കും. ടീമുകളുടെ ജഴ്സി പ്രകാശനം നടത്തിയതായും യുണൈറ്റഡ് എഫ്സി ചെയർമാൻ പറഞ്ഞു.