പോളിംഗ് ശതമാനത്തിലെ കുറവ് മൂന്ന് മുന്നണികളെയും ബാധിക്കും: മന്ത്രി ഒ.ആർ. കേളു
1478964
Thursday, November 14, 2024 5:32 AM IST
മാനന്തവാടി: വോട്ടെടുപ്പിൽ പോളിംഗ് ശതമാനത്തിലുണ്ടാവുന്ന കുറവ് മൂന്ന് മുന്നണികളെയും ബാധിക്കുമെന്ന് പട്ടികജാതി പട്ടിക വർഗ പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആർ. കേളു.
എടയൂർകുന്ന് ഗവ.എൽപി സ്കൂളിലെ 42-ാം ബൂത്തിൽ വോട്ടു ചെയ്ത ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാമുന്നണികളുടെയും പ്രചാരണം ശക്തമായിരുന്നു.
എന്നാൽ അതിന്റെ പ്രതിഫലനം പോളിംഗിൽ പ്രകടമായില്ല. ജനങ്ങളെ അടിച്ചേൽപ്പിച്ച തെരഞ്ഞെടുപ്പാണിതെന്നും വയനാടിനോപ്പം ഉണ്ടാകുമെന്ന് പറഞ്ഞ് മത്സരിച്ച് ജയിച്ച രാഹുൽ ഗാന്ധി മറ്റ് അവസരം ലഭിച്ചപ്പോൾ മണ്ഡലത്തെ ഉപേക്ഷിച്ചു പോയി. അത് തെരഞ്ഞെടുത്ത വോട്ടർമ്മാർക്ക് നിരാശ ഉണ്ടാക്കും. പോളിംഗ് കുറഞ്ഞതിന്ന് കാരണമിതാകാമെന്നും മന്ത്രി ഒ.ആർ. കേളു പറഞ്ഞു.
ഉച്ചയ്ക്ക് രണ്ടരയോടെയാണ് മന്ത്രി എടയൂർകുന്ന് ഗവ. എൽപി സ്കൂളിൽ വോട്ടു ചെയ്യാനെത്തിയത്.