തൃശൂരില്‍ ഇന്ന് ദേശീയ ജ്വല്ലറി കോണ്‍ക്ളേവ്
1532205
Wednesday, March 12, 2025 5:08 AM IST
കോഴിക്കോട്: ഓള് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് തൃശൂരില്‍ ദേശീയ ജ്വല്ലറി കോണ്‍ക്ളേവ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
രാജ്യത്തെ സ്വര്‍ണവ്യാപാരം സംബന്ധിച്ചൃ, സ്വര്‍ണാഭരണ കയറ്റുമതി, ഇറക്കുമതി എന്നിവ സംബന്ധിച്ചും കോണ്‍ക്ളേവ് ചര്‍ച്ച ചെയ്യും. ദേശീയതലത്തില്‍ സ്വര്‍ണവില ഏകീകരിക്കുന്നതുസംബന്ധിച്ചുള്ള ചര്‍ച്ചകളും നടക്കും. 14 അേസാസിയേഷനുകളുടെ പ്രതിനിധികള്‍ സംബന്ധിക്കും. കോണ്‍ക്ളേവ് ടി.എസ് കല്യാണ രാമന് ഉദ്ഘാടനം ചെയ്യും.
അഡ്വൈസറി ബോര്‍ഡ് ചെയര്മാന് കെ. സുരേന്ദ്രന് അധ്യക്ഷത വഹിക്കും. മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് ചെയര്മാന് എം.പി അഹമ്മദ്, ജിജെസി ചെയര്മാന് രാജേഷ് റോക്കടെ, വൈസ് ചെയര്മാന് അവിനാര് ഗുപ്ത തുടങ്ങിയവര്‍ സംബന്ധിക്കും.
അഡ്വൈസറി ബോര്‍ഡ് ചെയര്മാന് കെ. സുരേന്ദ്രന്, ആക്ടിംഗ് പ്രസിഡന്റ് അയമുഹാജി, വൈസ് പ്രസിഡന്റ് സക്കീര്‍ ഹുസൈന് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.