പഠനോത്സവം സംഘടിപ്പിച്ചു
1532221
Wednesday, March 12, 2025 5:23 AM IST
മുക്കം: പൊതു വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുക, വിദ്യാർഥികളുടെ ഒരു വർഷത്തെ പഠനപ്രവർത്തനങ്ങൾ പൊതു സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കുക, വിദ്യാർഥികളേയും വിദ്യാലയങ്ങളേയും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുക എന്നീ ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പാക്കിയ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി വിദ്യാലയങ്ങളിൽ പഠനോൽസവങ്ങൾക്ക് തുടക്കമായി.
പതിവ് രീതിയിൽനിന്ന് വ്യത്യസ്തമായി പരീക്ഷകളും മത്സരങ്ങളുമില്ലാതെ കുട്ടികളുടെ സർഗാത്മക കഴിവുകൾ മുഴുവൻ പ്രകടിപ്പിക്കുവാൻ അവസരം നൽകുകയാണ് പഠനോത്സവം കൊണ്ട് ഉദേശിക്കുന്നത്.
പന്നിക്കോട് ജിഎൽപി സ്കൂളിൽ നടന്ന പഠനോത്സവം പിടിഎ പ്രസിഡന്റ് ടി.കെ. ജാഫർ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ ഇ.കെ. റഷീദ് അധ്യക്ഷത വഹിച്ചു. എസ്എംസി ചെയർമാൻ സി. ഫസൽ ബാബു മുഖ്യ പ്രഭാഷണം നടത്തി.