ചേവായൂര്‍ ബാങ്കില്‍ സിപിഎം ഗുണ്ടായിസം തുടരുന്നു: പ്രവീണ്‍കുമാര്‍
1532215
Wednesday, March 12, 2025 5:23 AM IST
കോഴിക്കോട്: ഗുണ്ടായിസത്തിലൂടെയും അക്രമത്തിലൂടെയും പോലീസിനെ നോക്കുകുത്തിയാക്കി സിപിഎം താല്‍ക്കാലികമായി പിടിച്ചെടുത്ത ചേവായൂര്‍ ബാങ്കില്‍ ഇപ്പോഴും സിപിഎം ഗുണ്ടായിസം തുടരുന്നതിന്റെ തെളിവാണ് ബാങ്ക് ഡയറക്ടര്‍ എംപി വാസുദേവനെതിരേയുള്ള അക്രമമെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍കുമാര്‍ പറഞ്ഞു.
ബാങ്കില്‍ നടക്കുന്ന അഴിമതിക്കും അനീതിക്കുമെതിരേ ശബ്ദുയര്ത്തിയതിന്റെ പേരിലാണ് ഒരുപറ്റം സിപിഎം ഗുണ്ടകള്‍ 78 വയസുകാരാനായ എംപി വാസുദേവനെ അക്രമിച്ച് പരിക്കേല്‍പ്പിച്ചത്. ഗുണ്ടായിസത്തിലൂടെ പിടിച്ചെടുത്ത ബാങ്കില്‍ ഏകാധിപത്യം നടക്കാതിത്തിലുള്ള വിരോധമാണ് സിപിഎമ്മിന്.
അക്രമികളെ ഉടന്‍ പിടികൂടാന്‍ പോലീസ് തയാറാവണം. ബാങ്കില്‍ നടക്കുന്ന അനീതിക്കും അഴിമതിക്കുമെതിരേ ശബ്ദിക്കുന്ന ഡയറക്ടര്‍മാരെ അക്രമത്തിലൂടയും ഗുണ്ടായിസത്തിലൂടെയും നേരിടാന്‍ സിപിഎം ശ്രമിച്ചാല്‍ ബാങ്കിന്റെ പ്രവര്‍ത്തനം സ്തംഭിപ്പിക്കുന്ന സമരവുമായി കോണ്‍ഗ്രസ് രംഗത്ത് വരുമെന്ന് അദ്ദേഹം പറഞ്ഞു.