കാരശേരിയിൽ കർഷകന് സൂര്യാഘാതമേറ്റു
1532206
Wednesday, March 12, 2025 5:08 AM IST
മുക്കം: കാരശേരിയിൽ കർഷകന് സൂര്യാഘാതമേറ്റു. ആനയാം കുന്ന് സ്വദേശി കൃഷ്ണവിലാസത്തിൽ സുരേഷിനാണ് സൂര്യാഘാതമേറ്റത്. വാഴ കർഷകനായ സുരേഷ് കഴിഞ്ഞ ദിവസം വാഴത്തോട്ടത്തിൽ പോയിവരുമ്പോളാണ് സംഭവം.
വീട്ടിലെത്തി പരിശോധിച്ചപ്പോൾ കഴുത്തിൽ പൊള്ളലേറ്റത് ശ്രദ്ധയിൽപ്പെടുകയായിരുന്നു. മുക്കം കമ്യൂണിറ്റി ഹെൽത്ത് സെന്റററിലെത്തി ഡോക്ടറെ കാണിച്ചപ്പോഴാണ് സൂര്യാഘാതമാണെന്ന് മനസിലായത്.