ടൂറിസം കേന്ദ്രങ്ങളിൽ ഹരിത ടൂറിസം പ്രഖ്യാപനം നടത്തി
1532220
Wednesday, March 12, 2025 5:23 AM IST
കൂരാച്ചുണ്ട്: പഞ്ചായത്തിലെ ടൂറിസം കേന്ദ്രങ്ങളായ തോണിക്കടവ്, കരിയാത്തുംപാറ എന്നിവിടങ്ങളിൽ ഹരിത മിഷൻ പദ്ധതിയുടെ ഭാഗമായി ഹരിത ടൂറിസം പ്രഖ്യാപനം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ഒ.കെ അമ്മദ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ അരുൺ ജോസ് അധ്യക്ഷത വഹിച്ചു.
ജലസേചന വകുപ്പ് അസിസ്റ്റന്റ് എൻജിനീയർ നിജീഷ്, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി മനിൽകുമാർ, തോണിക്കടവ് ടൂറിസം മാനേജർ മാരായ ജസ്റ്റിൻ ജോൺ, അമൽ ജോസഫ്, ലൈഫ് ഗാർഡ് ഗണേഷ് കല്ലാനോട് എന്നിവർ പങ്കെടുത്തു.