പാറത്തോട് സെന്റ് ജോസഫ്സ് പള്ളി തിരുനാളിന് കൊടിയേറി
1532218
Wednesday, March 12, 2025 5:23 AM IST
പാറത്തോട്: പാറത്തോട് സെന്റ് ജോസഫ്സ് ദേവാലയത്തില്‍ ഇടവക മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിനും ഊട്ടുനേര്ച്ചക്കും നൊവേനക്കും കൊടിയേറി. 19നാണ് തിരുന്നാള്‍ സമാപനം. വികാരി. ഫാ. ജയ്സണ്‍ കാരകുന്നേല്‍ തിരുനാളിന് കൊടിയേറ്റി.
ദിവസവും വൈകുന്നേരം അഞ്ചിന് വിശുദ്ധ കുര്‍ബാനയും നൊവേനയും ഉണ്ടാകും. പ്രധാന തിരുനാള്‍ ദിനമായ 19ന് വൈകുന്നേരം അഞ്ചിന് തിരുനാള്‍ കുര്‍ബാനയ്ക്ക് തിരുവമ്പാടി സെന്റ് അല്‍ഫോന്‍സ കോളജ് മാനേജര്‍ ഫാ. മനോജ് കൊല്ലംപറമ്പില്‍ കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് പാറത്തോട് കപ്പേളയിലേക്ക് പ്രദക്ഷിണം, ഊട്ടുനേര്‍ച്ച.