വന്യമൃഗ ശല്യം; കർഷകസംഘം പ്രവർത്തകർ സന്ദർശിച്ചു
1532214
Wednesday, March 12, 2025 5:23 AM IST
കൂടരഞ്ഞി: കാട്ടാന നശിപ്പിച്ച കൃഷിയിടം കർഷകസംഘം പ്രവർത്തകർ സന്ദർശിച്ചു. കാട്ടാന വ്യാപകമായി കൃഷി നശിപ്പിച്ച മൂലേച്ചാലിൽ ജോർഡിയുടെ കൃഷിയിടമാണ് സംഘം സന്ദർശിച്ചത്. ഇരുനൂറോളം ഏലച്ചെടികളും കവുങ്ങും വാഴകളുമാണ് നശിപ്പിക്കപ്പെട്ടത്.
കഴിഞ്ഞ മൂന്ന് ദിവസം രാത്രികളിൽ തുടർച്ചയായി ആനയിറങ്ങുന്നുണ്ടെന്ന് ജോർഡി പറഞ്ഞു.
പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ്, കർഷകസംഘം മേഖല സെക്രട്ടറി കെ.എം. മോഹനൻ, പ്രസിഡന്റ് ജിജി കട്ടക്കയം, സജി വാഹാനിയിൽ എന്നിവരാണ് സ്ഥലം സന്ദർശിച്ചത്.