കൊ​യി​ലാ​ണ്ടി: ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ന് നേ​രെ ല​ഹ​രി മാ​ഫി​യ സം​ഘ​ത്തി​ന്‍റെ ആ​ക്ര​മ​ണം. കൊ​യി​ലാ​ണ്ടി ഹാ​ർ​ബ​റി​ൽ ഓ​ട്ടോ തൊ​ഴി​ലാ​ളി​യാ​യ പി.​പി. അ​ഭി​ലാ​ഷി​ന് (45) നേ​രെ​യാ​ണ് വ​ധ​ശ്ര​മം. ചൊ​വാ​ഴ്ച വൈ​കീ​ട്ട് 5.30 ഓ​ടെ കൊ​യി​ലാ​ണ്ടി ഹാ​ർ​ബ​ർ പ​രി​സ​ര​ത്ത് കൂ​ടി ഓ​ട്ടോ ഓ​ടി​ക്കു​ക​യാ​യി​രു​ന്ന അ​ഭി​ലാ​ഷി​നെ ബൈ​ക്കി​ൽ എ​ത്തി​യ മൂ​ന്ന് അം​ഗ സം​ഘം ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

കൊ​യി​ലാ​ണ്ടി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ ബി​ജെ​പി ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി. കു​റ്റ​വാ​ളി​ക​ൾ​ക്ക് നേ​രെ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​കെ. വൈ​ശാ​ഖ് ആ​വ​ശ്യ​പ്പെ​ട്ടു.