പേരാമ്പ്ര സികെജിഎം ഗവ. കോളജ് ജൂബിലി ആഘോഷം
1532227
Wednesday, March 12, 2025 5:30 AM IST
പേരാമ്പ്ര: പേരാമ്പ്ര സികെജിഎം സ്മാരക ഗവ. കോളജിന്റെ സുവർണ ജൂബിലി ആഘോഷം നാളെ രാവിലെ 11 ന് മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിക്കുമെന്ന് സംഘാടക സമിതി ചെയർമാനും പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ എൻ.പി. ബാബു, കോളജ് പ്രിൻസിപ്പൽ ഇൻചാർജ് ഡോ. കെ. ലിയ, പൂർവ വിദ്യാർഥി സംഘടന പ്രസിഡന്റ് അഡ്വ. കെ.കെ. രാജൻ, പ്രോഗ്രാം കമ്മറ്റി കൺവീനർ ഡോ. കെ.പി. പ്രിയദർശൻ, എൻ.എം. പ്രദീഷ് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ടി.പി. രാമകൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും സംബന്ധിക്കും. ജൂബിലിയുടെ ഭാഗമായി ഓഗസ്റ്റ് വരെയുള്ള കാലയളവിൽ സാംസ്കാരിക സമ്മേളനം, വിദ്യാഭ്യാസ സെമിനാർ, അന്താരാഷ്ട്ര ഫിലിം ഫെസ്റ്റ്, നാടകോത്സവം, സികെജി ഫെസ്റ്റ്, ലിറ്ററേച്ചർ ഫെസ്റ്റ്, പ്രഫഷണൽ ഫുട്ബോൾ, കോളജ് വികസന സെമിനാർ, പൂർവ വിദ്യാർഥി സംഗമം, ചരിത്ര പ്രദർശനം, സന്നദ്ധ പ്രവർത്തനങ്ങൾ എന്നിവ സംഘടിപ്പിക്കും.