പഠനോത്സവം ഉദ്ഘാടനം ചെയ്തു
1532226
Wednesday, March 12, 2025 5:30 AM IST
തിരുവമ്പാടി: പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യുപി സ്കൂളിൽ പഠനോത്സവം "ഉണർവ് -2025' തിരുവമ്പാടി പഞ്ചായത്ത് മെമ്പർ മേഴ്സി പുളിക്കാട്ട് ഉദ്ഘാടനം ചെയ്തു.
സ്കൂൾ മാനേജർ ഫാ. സെബാസ്റ്റ്യൻ പുരയിടത്തിൽ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ സിബി കുര്യാക്കോസ്, ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ജോളി ജോസഫ്, പിടിഎ പ്രസിഡന്റ് സിജോയ് മാളോല, എംപിടിഎ പ്രസിഡന്റ് ജിൻസ് മാത്യു, അധ്യാപക പ്രതിനിധി അനൂപ് ജോസഫ്, സ്റ്റാഫ് സെക്രട്ടറി റോഷിയ ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.