ഹോംസ്റ്റേകളില്‍ തങ്ങി ലഹരി വില്‍പ്പന : മൂന്നുലക്ഷത്തിന്റെ എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍
1532208
Wednesday, March 12, 2025 5:08 AM IST
കോഴിക്കോട്: ഹോട്ടലുകളിലും ഹോംസ്റ്റേകളിലും റൂമെടുത്ത് താമസിച്ച് കോഴിക്കോട് നഗരത്തില്‍ മയക്കുമരുന്ന് വില്പന നടത്തുന്ന മൂന്നുയുവാക്കളെ പോലീസ് പിടികൂടി.
പുതിയങ്ങാടി സ്വദേശി ഗില്‍ഗാര്‍ ഹൗസില്‍ നൈജില്‍ റിറ്റ്സ് (32), പൂവാട്ടുപറമ്പ് സ്വദേശി എകര്‍ന്ന പറമ്പത്ത് ഹൗസില്‍ ഇ.രാഹുല്‍ (34), കുറ്റിക്കാട്ടൂര്‍ സ്വദേശി വിരുപ്പില്‍ ഹൗസില്‍ വി.മിഥുന്‍രാജ് (27) എന്നിവരെയാണ് നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ കെ.എ. ബോസിന്റെ നേത്യത്വത്തിലുള്ള ഡാന്‍സാഫും സബ് ഇന്‍സ്പെക്ടര്‍ പി.മുഹമ്മദ് സിയാദിന്റെ നേതൃത്വത്തിലുള്ള എലത്തൂര്‍ പോലീസും ചേര്‍ന്ന് പിടികൂടിയത്. പാവങ്ങാട് ഭാഗത്തെ ഹോംസ്റ്റേയില്‍ നിന്ന് എംഡിഎംഎയില്‍ നിന്നാണ് ഇവര്‍ പിടിയിലായത്.
ബംഗളൂരുവില്‍ നിന്നും വില്പനക്കായി കൊണ്ടു വന്ന 79.74 ഗ്രാം എംഡിഎംഎയാണ് ഇവരുടെ കൈയില്‍ ഉണ്ടായിരുന്നത്. നഗരത്തിലെ പല ഭാഗങ്ങളിലുമുള്ള ലോഡ്ജുകളിലും ഹോംസ്റ്റേകളിലും റൂം എടുത്ത് താമസിച്ച് വാട്സാപ്പ് വഴി ആവശ്യക്കാരെ ബന്ധപ്പെട്ട് ലഹരിമരുന്ന് പായ്ക്കറ്റുകളിലാക്കി വിതരണം ചെയ്യുന്നതായിരുന്നു ഇവരുടെ രീതി. പിടികൂടിയ മയക്കുമരുന്നിന് ചില്ലറ വിപണിയില്‍ മൂന്നു ലക്ഷം രൂപ വില വരും.
ലഹരി മരുന്നുമായി പിടികൂടിയതിന് നൈജിലിന്റെ പേരില്‍ ടൗണ്‍, കസബ, മെഡിക്കല്‍ കോളജ്, പന്നിയങ്കര പോലീസ് സ്റ്റേഷനുകളിലും എക്സൈസിലും കേസുണ്ട്. മയക്കു ഗുളികകളുമായി പിടി കൂടിയതിന് രാഹുലിനെതിരേ ഒറ്റപ്പാലം സ്റ്റേഷനില്‍ കേസുണ്ട്. പിടിയിലായ മൂന്ന് പേരും ലഹരി ഉപയോഗിക്കുന്നവരാണ്.
ഡന്‍സാഫ് എസ്ഐ മനോജ് ഇടയേടത്ത്, എഎസ്ഐ അനീഷ് മുസ്സേന്‍വീട്, കെ.അഖിലേഷ്, പി.കെ.സരുണ്‍കുമാര്‍, ഷിനോജ്, എന്‍.കെ.ശ്രീശാന്ത്, പി.അഭിജിത്ത്, ഇ.വി.അതുല്‍, പി.കെ.ദിനീഷ്, കെ.എം.മുഹമദ്ദ് മഷ്ഹൂര്‍, എലത്തൂര്‍ സ്റ്റേഷനിലെ എസ്ഐമാരായ അജിത്ത്, സുധീഷ്, എസ് സിപിഒ ഷമീര്‍, വൈശാഖ്, ലജിഷ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.