ചുമട്ട് തൊഴിലാളി യൂണിയൻ സമ്മേളനം
1531627
Monday, March 10, 2025 5:31 AM IST
പെരുവണ്ണാമൂഴി: മുതുകാട് മേഖല ചുമട്ട് തൊഴിലാളി യൂണിയൻ (സിഐടിയു) സമ്മേളനം പേരാമ്പ്ര ഏരിയാ ജനറൽ സെക്രട്ടറി കെ. സുനിൽ ഉദ്ഘാടനം ചെയ്തു.
കെ.ഡി. ജോസ് അധ്യക്ഷത വഹിച്ചു. പി.പി. പ്രദീപൻ പ്രവർത്തന റിപ്പോർട്ടും യൂണിയൻ ഏരിയ സെക്രട്ടി എ.ജി. ഭാസ്കരൻ സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു.
പി.സി. സുരാജൻ, ഇ.കെ. അനീഷ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: കെ.ഡി. ജോസ് (പ്രസിഡന്റ്), പി.പി പ്രദീപൻ (സെക്രട്ടറി), ഷാജർ മാത്യു (ട്രഷറർ).