"സ്ത്രീതിലകം' സ്വാഭിമാന സദസ് സംഘടിപ്പിച്ചു
1531622
Monday, March 10, 2025 5:26 AM IST
കോഴിക്കോട്: സ്ത്രീതിലകം ലോക വനിതാ ദിനാഘോഷം സ്വഭിമാന സദസ് അത്താണിക്കൽ സ്നേഹഭവനിൽ പ്രസ് ക്ലബ്ബ് പ്രസിഡന്റ് ഇ.പി. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മുഖ്യാതിഥിയായ സ്വാതന്ത്ര്യസമരസേനാനി പി. വാസു സ്നേഹഭവനിലെ അമ്മ മറിയാമ്മയെ ആദരിച്ചു.
വിദ്യാഭ്യാസ ജീവകാരുണ്യ രംഗത്തെ പ്രവർത്തന മികവിന് മഹിളാരത്നം പുരസ്കാരം സബീല ബീഗം ഏറ്റുവാങ്ങി. ജഗത് മയൻ ചന്ദ്രപുരി മുഖ്യപ്രഭാഷണം നടത്തി. സ്ത്രീതിലകം ജില്ലാ പ്രസിഡന്റ് സിൻസി സുദീപ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് സിന്ധു സൈമൺ, ഷെറീന പാലോട്, റോഷൻബാബു എരഞ്ഞിക്കൽ, കെ. രാഖി, അർഷ സറാദ് എന്നിവർ പ്രസംഗിച്ചു. വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി 13 വരെ എല്ലാ ജില്ലകളിലും സ്വാഭിമാന സദസ് നടക്കും.