മഹിളശ്രീ പുരസ്കാരം റോസമ്മക്ക്
1531963
Tuesday, March 11, 2025 7:30 AM IST
കൂരാച്ചുണ്ട്: യൂത്ത് കോണ്‍ഗ്രസ് കൂരാച്ചുണ്ട് മണ്ഡലം കമ്മിറ്റി ഏര്‍പ്പെടുത്തിയ ഒന്നാമത് മഹിളശ്രീ പുരസ്കാരത്തിന് എഴുത്തുകാരി റോസമ്മ ജോസഫ് നെടിയപാലയ്ക്കല്‍ അര്‍ഹയായി. റോസൂന്റെ ഓര്‍മ്മകള്‍, ഒരു ജന്മത്തിന് മധുരം എന്നീ പുസ്തകങ്ങളുടെ രചയിതാവാണ് റോസമ്മ ജോസഫ്.
സിനിമാ നിര്‍മ്മാതാവായിരുന്ന പരേതനായ ജോസഫാണ് ഭര്‍ത്താവ്. കൂരാച്ചുണ്ടില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്കാരം കൈമാറുമെന്ന് യൂത്ത് കോണ്‍ഗ്രസ് കൂരാച്ചുണ്ട് മണ്ഡലം പ്രസിഡന്റ് നിസാം കക്കയം അറിയിച്ചു.