എസ്കലേറ്റര്‍ പണിമുടക്കില്‍; യാത്രക്കാര്‍ ബുദ്ധിമുട്ടില്‍
1532202
Wednesday, March 12, 2025 5:08 AM IST
കോഴിക്കോട്: മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡിന് സമീപത്തെ എസ്കലേറ്റര്‍ നിരന്തരം പണിമുടക്കുന്നതു യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. പടികള്‍ നടന്നുകയറേണ്ട അവസ്ഥയിലാണ് പ്രയമുള്ളവര് അടക്കമുള്ള യാത്രക്കാര്‍. ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ ഭാഗത്തുള്ള എസ്കലേറ്ററും പുതിയ സ്റ്റാന്‍ഡിനു സമീപത്തെ എസ്കലേറ്ററും മിക്കപ്പോഴും ഓരോ ഭാഗത്തേക്കുള്ളത് അടഞ്ഞുകിടക്കുകയാണ്.
മേല്‍പ്പാലത്തിലൂടെ റോഡ് മുറിച്ചുകടന്ന് അക്കരെയെത്താന്‍ എസ്കലേറ്റര്‍ ഉണ്ടെന്ന പ്രതീക്ഷയോടെ ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് മുന്നിലെത്തുന്നവരെ വരെവേല്ക്കുന്നത് കെട്ടിപ്പൂട്ടിയിട്ട എക്സ്കലേറ്ററുകളാണ്. സ്റ്റെപ്പ് കയറാനുള്ള പ്രയാസം കാരണം ലിഫ്റ്റ് വഴി മുകളിലേക്ക് കയറാമെന്ന് കരുതി ലിഫ്റ്റിന് അടുത്തെത്തിയാല്‍ അവിടെയും രക്ഷിയില്ല.അതും മിക്ക സമയത്തും പണിമുടക്കിലാണ്.
ചുറ്റും നടന്നത് മാത്രം മിച്ചം. പ്രായമായവരും രോഗികളും ഭാരമേറിയ ലഗേജുമായി എത്തുന്നവര്‍ക്കും ദുരിതപര്വമായിരിക്കുകയാണ് മേല്‍പ്പാലത്തിലൂടെയുള്ള യാത്ര. രണ്ടുമാസത്തോളമായി എസ്കലേറ്റര്‍ കം എലിവേറ്റര്‍ ഫുട്ട് ഓവര്‍ബ്രിഡ്ജിന്റെ ഒരുവശത്തെ എസ്കലേറ്റര്‍ പണിമുടക്കിയിരിക്കുകയാണ്. എസ്കലേറ്റര്‍ വന്നതോടെ റോഡ് ഡിവൈഡറില്‍ വലിയ ബാരിക്കേഡുകള്‍ സ്ഥാപിച്ചതിനാല്‍ റോഡിലൂടെ മുറിച്ചു കടക്കാനും കഴിയില്ല.
സ്റ്റെപ്പുകള്‍ കയറി മേല്‍പ്പാലത്തില്‍ എത്തല്‍ സാധാരണക്കാര്‍ത്ത് തന്നെ പ്രയാസമാണ്. കുട്ടികളുമായിവരുന്നവരും സാധനങ്ങള്‍ ചുമന്നുപോകുന്നവരുമെല്ലാം ഏറെ കഷ്ടപ്പെട്ടാണ് പടികള്കയറുന്നത്.
രാവിലെയും വൈകീട്ടും ബ്രിഡ്ജില്‍ വന്‍തിരക്കാണ് അനുഭവപ്പെടുന്നുണ്ട്. എസ്കലേറ്റര്‍ പൂര്‍ണായും ഭാഗികമായും പണിമുടക്കുന്ന് പതിവാണ്. അമൃത് പദ്ധതിയിലുള്‍പ്പെടുത്തി 11.35 കോടി ചെലവില്‍ 2020 നവംബര്‍ ഒന്നിനാണ് എസ്കലേറ്റര്‍ മേല്‍പ്പാലം തുറന്നത്. അടിയന്തര പ്രാധാന്യത്തോടെ പരിഹരിക്കേണ്ട വിഷയമാണെങ്കിലും പ്രശ്നപരിഹാരത്തില്‍ മെല്ലപ്പോക്ക് നയമാണ് കോര്പറേഷന് സ്വീകരിക്കുന്നത്.
അറ്റകുറ്റപ്പണി നടത്തുന്നത് പരിപാലിക്കുന്നതിലെ വീഴ്ചയാണ് എസ്കലേറ്റര്‍ കേടാവാന്‍ കാരണമെന്നാണ് ആക്ഷേപം. നേരത്തെ അമര്‍ കമ്പനിക്കായിരുന്നു നടത്തിപ്പുചുമതല. വാടക ഇനത്തില്‍ പിരിച്ചതടക്കം ഭീമമായ തുക കമ്പനി കോര്പറേഷന് തിരിക്കേണ്ടതുണ്ട്. ഇവരുമായുള്ള കരാര്‍ റദ്ദാക്കിയിട്ടുണ്ട്. നടത്തിപ്പ് ചുമതല സൊലസിനെ ഏല്‍പ്പിക്കാന്‍ കോര്പറേഷന് കൗണ്‍സില്‍ തീരുമാനമായതാണെന്നും ഉടന്‍ ധാരണയില്‍ എത്തുമെന്നും പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ പി.സി രാജന് പറഞ്ഞു.
എന്നാല്‍ എസ്കലേറ്റര്‍ അറ്റകുറ്റപ്പണി നടത്തുന്നതില്‍ അധികാരികള്‍ക്ക് കൃത്യമായ മറുപടിയില്ല. യുഎല്‍സിസിയുടെ സഹായത്തോടെ കോര്പറേഷന് നേരിട്ട് പണിചെയ്യിക്കാനാണ് കോര്പറേഷന് തീരുമാനം. എന്നാല്‍ എസ്കലേറ്ററിന്റെ ഹാന്‍ഡ്റെയില്‍ അറ്റകുറ്റപ്പണി അടക്കമുള്ള നടത്താന്‍ വിദഗ്ധ പിരിശോധന ആവശ്യമാണ്. ഹാന്‍ഡ്റെയില്‍ അറ്റകുറ്റപ്പണി നടത്താന്‍ കഴിയില്ലെന്ന് യുഎല്‍സിസി അറിയിച്ചതായാണ് വിവരം.
അടിയന്തര പ്രാധാന്യത്തോടെ പരിഹരിക്കേണ്ട വിഷയമാണെങ്കിലും ഭരണസമിതി ഇക്കാര്യത്തില്‍ മെല്ലപ്പോക്ക് നയമാണ് സ്വീകരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് കെ.സി ശോഭിത ആരോപിച്ചു.