ലഹരി വിപത്തിനെതിരേ ബോധവത്കരണവുമായി ഡിഎഫ്സി
1531964
Tuesday, March 11, 2025 7:30 AM IST
കോഴിക്കോട്: സ്കൂള്‍ കുട്ടികള്‍ക്കിടയിലും യുവതലമുറയിലും വര്‍ധിച്ചു വരുന്ന രാസലഹരി ഉപയോഗത്തില്‍ കോഴിക്കോട് പാറോപ്പടി ഫൊറോന ഡിഎഫ്സി സംഗമം ഉത്കണ്ഠ രേഖപ്പെടുത്തി. സ്കൂള്‍ തലം മുതല്‍ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കു മുന്നിട്ടിറങ്ങുവാനും മറ്റു സംഘടനകളുമായി സഹകരിച്ചു ലഹരിവിരുദ്ധ ബോധവത്ക്കരണ സെമിനാറുകളും ക്ലാസുകളും സംഘടിപ്പിക്കുവാനും യോഗം തീരുമാനിച്ചു.
പാറോപ്പടി സെന്റ് ആന്റണീസ് ഫൊറോന ചര്‍ച്ച് പാരിഷ് ഹാളില്‍ ചേര്‍ന്ന സംഗമം ഫൊറോന വികാരി ഫാ. സൈമണ്‍ കിഴക്കേകുന്നേല്‍ ഉദ്ഘാടനം ചെയ്തു.
അഡ്വ. ജോര്‍ജ് വട്ടുകുളം, തോമസ് ഓടക്കല്‍, നൈജില്‍ പുരയിടം, അഡ്വ. സാജു പുലിയുറുമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി അഡ്വ. ജോര്‍ജ് വട്ടുകുളം (പ്രസിഡന്റ്), തോമസ് ഓടക്കല്‍ (വൈസ് പ്രസിഡന്റ്), ജോര്‍ജ് തകിടിപ്പുറം (സെക്രട്ടറി), ഏലിയാമ്മ ബോസ്ക്കോ (ജോ.സെക്രട്ടറി), ഷാജി കാലായില്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.