വനിത ദിനാഘോഷം നടത്തി
1531629
Monday, March 10, 2025 5:31 AM IST
കുന്നമംഗലം: എൻഎച്ച്ആർഎസിഎഫിന്റെ വനിത ദിന പരിപാടികൾ കുന്നമംഗലം എക്സൈസ് ഇൻസ്പെക്ടർ നിശിൽ കുമാർ ഉദ്ഘാടനം ചെയ്തു. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ നാടിന്റെ നാനാഭാഗങ്ങളിലും വ്യാപിപ്പിക്കേണ്ടതിനെകുറിച്ച് എല്ലാവരുംബോധവാന്മാരാകണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പരിപാടിയിൽ എസ്. പ്രീതി അധ്യക്ഷയായിരുന്നു. ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളിൽ കഴിവു തെളിയിച്ച ശ്രദ്ധ, വൈഗ, അനാമിക, പത്മാവതി, ആരതി, ആവണി, ഓട്ടോ ഡ്രൈവർ ഷൈനി, എന്നിവരെ പരിപാടിയിൽ അനുമോദിച്ചു. എം.പി. റീജ, നിഷിന്ത് കുമാർ, പുഷ്പലത, എൻ.കെ. വത്സല, സിഡിഎസ് ചെയർപേഴ്സൺ പ്രസന്ന, ഷൈജ വളപ്പിൽ, പി.കെ. ഷാജി തുടങ്ങിയവർ പ്രസംഗിച്ചു.
കുന്നമംഗലം: കൊളായിത്താഴം കൈരളി വായനശാല വനിത വേദിയുടെ ആഭിമുഖ്യത്തിൽ ലോക വനിതാ ദിനം ആഘോഷിച്ചു.
കുന്നമംഗലം പഞ്ചായത്ത് സമിതി കൺവീനർ എം. മാധവൻ വനിതാദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രസംഗിച്ചു. ടെലികോം സബ് ഡിവിഷനൽ എൻജിനിയർമാർ മിഥുൻ, രാഗേഷ്, ജൂബിത എന്നിവർ ക്ലാസെടുത്തു. മനോജ് കുമാർ, പ്രമീള, രോഷ്നി, സുബ്രമണ്യൻ, ഉമേഷ് ബാബു, സദാനന്ദൻ ഏറങ്ങാട്ട് എന്നിവർ പ്രസംഗിച്ചു.