വന്യജീവി സംരക്ഷണനിയമം ഭേദഗതി ചെയ്യണം: കേരള കോണ്‍ഗ്രസ്-എം
1531967
Tuesday, March 11, 2025 7:30 AM IST
താമരശേരി: കേരളത്തിലെ കര്‍ഷകരുടെ ജീവനും സ്വത്തിനും ഭീഷണിയായ വന്യജീവി ശല്യം പരിഹരിക്കാന്‍ 1972 ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമം ഉടന്‍ ഭേദഗതി ചെയ്യണമെന്ന് കേരള കോണ്‍ഗ്രസ്-എം കൊടുവള്ളി നിയോജക മണ്ഡലം കണ്വന്ഷന് അവശ്യപ്പെട്ടു.
ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് 27ന് ജോസ് കെ. മാണി എംപിയുടെ നേതൃത്വത്തില്‍ നടത്തുന്ന പാര്‍ലമെന്റ് മാര്‍ച്ചിനോട് അനുബന്ധിച്ചു ജില്ലയില്‍ മലയോര വാഹന പ്രചരണ ജാഥ നടത്തും. പാര്‍ട്ടി ജില്ലാ പ്രസിഡന്റ് ടി.എം. ജോസഫ് നേതൃത്വം നല്‍കും. ജാഥക്ക് 14ന് കട്ടിപ്പാറയില്‍ സ്വീകരണം നല്‍കും.
കണ്വെന്ഷന് ജില്ലാ പ്രസിഡന്റ് ടി.എം. ജോസഫ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ. നിഷാന്ത് ജോസ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി റുഖിയ ബീവി, നൗഷാദ് ചെമ്പ്ര, വി.പി. വേലായുധന്, ജോജോ വര്‍ഗീസ്, പി.കെ. വിജയന്, കെ.വിജിത്ത്, അനേക് തോണിപ്പാറ എന്നിവര്‍ പ്രസംഗിച്ചു.