ഭരണസമിതി അറിയാതെ ഉദ്ഘാടനം; രാഷ്ട്രീയ മര്യാദകേടെന്ന് കാരശേരി പഞ്ചായത്ത്
1531968
Tuesday, March 11, 2025 7:30 AM IST
മുക്കം: കാരശേരി പഞ്ചായത്തിന്റെ അധീനതയിലുള്ള പാറത്തോട് സാംസ്കാരിക നിലയത്തിന്റെ ഉദ്ഘാടനം ഭരണസമിതി അറിയാതെ നടത്തിയ ഇടതു മുന്നണിയുടെ നിലപാട് രാഷ്ട്രീയ മര്യാദ കേടാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് സുനിത രാജന്, വൈസ് പ്രസിഡന്റ് ജംഷിദ് ഒളകര സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് സത്യന് മണ്ടയില്എന്നിവര് പറഞ്ഞു.
കാരശേരിയില്‍ യുഡിഎഫ് ഭരിക്കുമ്പോള്‍ ഇടത് എംഎല്‍എമാരുടെ ഭാഗത്തുനിന്ന് ഇത്തരം നടപടിയുണ്ടാകാറുണ്ട്. ഇത്തരം പരിപാടികളില്‍ പങ്കെടുക്കുമ്പോള്‍ എംഎല്‍എ സ്വയം വിലകളയുകയാണന്നും കാരശേരിയിലെ ഇടത് മെംബര്‍മാരുടെ നിലവാരത്തിലേക്ക് താഴുകയാണന്നും അവര്‍ പറഞ്ഞു. നേരത്തേയും ഇത്തരം സമീപനവുമായി ഇടത് മെംബര്‍മാര്‍ മുന്നോട്ട് പോയിട്ടുണ്ട്.