തൊട്ടിക്കാട്ടില്‍ പ്രദേശത്തെ കുളം നവീകരിച്ചു
1531965
Tuesday, March 11, 2025 7:30 AM IST
മുക്കം: 55 വര്‍ഷത്തിലേറെ പഴക്കമുള്ള മുക്കം നഗരസഭയിലെ മണാശേരി തൊട്ടിക്കാട്ടില്‍ പ്രദേശത്തെ കുളം നവീകരിച്ചു. കൃഷി ആവശ്യത്തിനും കുളിക്കുന്നതിനും നീന്തല്‍ പഠിക്കുന്നതിനുമെല്ലാം ഒരു തലമുറ ആശ്രയിച്ചിരുന്ന കുളമായിരുന്നു ഇത്. മൈനര്‍ ഇറിഗേഷന്‍ വകുപ്പ് മുഖേന 40 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയാണ് പണി പൂര്‍ത്തീകരിച്ചത്.
ലിന്റോ ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. മുക്കം നഗരസഭ ചെയര്മാന് പി.ടി. ബാബു അധ്യക്ഷത വഹിച്ചു. ഡിവിഷന് കൗണ്‍സിലര്‍ ബിജന മോഹനന്, അസി. എക്സിക്യുട്ടീവ് എന്‍ജിനീയര്‍ എം.കെ. രാജഗോപാല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എന്‍. ചന്ദ്രന്, എം. മധു, ടി.കെ. സാമി, എം. വിനീഷ്, അശോകന് കുറ്റിയേരിമ്മല്, ഡോ. ടി.സി. സൈമണ്‍, പ്രജി അമ്പാടി എന്നിവര്‍ സംസാരിച്ചു. കുളത്തിന് വേണ്ടി സ്ഥലം വിട്ടുനല്‍കിയ വി. ഉമ്മര്‍ഹാജിയുടെയും തച്ചോട്ടില്‍ കുഞ്ഞന്റെയും കുടുംബത്തെയും ചടങ്ങില്‍ ആദരിച്ചു.