തെരുവുനാടകം നടത്തി
1531630
Monday, March 10, 2025 5:32 AM IST
മുക്കം: മാമ്പറ്റ ഡോൺ ബോസ്കോ കോളജിലെ എൻഎസ്എസ് വിദ്യാർഥികൾ മുക്കം ബസ് സ്റ്റാൻഡിൽ തെരുവ് നാടകം നടത്തി. ലോക വനിതാ ദിനത്തോടനുബന്ധിച്ച് സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങളെ ആസ്പദമാക്കിയുള്ള നാടകമായിരുന്നു വിദ്യാർഥികൾ അവതരിപ്പിച്ചത്.
പരിപാടി മുക്കം പ്രസ് ക്ലബ്ബ് പ്രസിഡന്റ് സി. ഫസൽ ബാബു ഉദ്ഘാടനം നിർവഹിച്ചു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ജിജി ജോർജ്, കോളജ് അഡ്മിനിസ്ട്രേറ്റർ ഫാ. ജോമി പാറേക്കാട്ടിൽ, ജിമ്മി അഗസ്റ്റിൻ എന്നിവർ പ്രസംഗിച്ചു. എൻഎസ്എസ് സെക്രട്ടറി അലീന ഷാജി, നിഷാം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.