മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് ഉപകരണങ്ങൾ നൽകി
1531624
Monday, March 10, 2025 5:30 AM IST
കോഴിക്കോട്: അന്തർദേശീയ വനിതാ ദിനാചരണത്തിന്റെ ഭാഗമായി കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ കോഴിക്കോട് ജില്ലാ വനിതാ സബ്കമ്മിറ്റിയുടെ നേതൃത്വത്തിൽ കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിലേക്ക് ഫ്രിഡ്ജ്, ടിവി മുതലായ ഉപകരണങ്ങളും മറ്റ് അവശ്യവസ്തുക്കളും നൽകി.
മാനസിക ആരോഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ആശുപത്രി നഴ്സിംഗ് സൂപ്രണ്ട് ഒ. ഇന്ദിരക്ക് ഉപകരണങ്ങൾ കൈമാറി. ബിഇഎഫ്ഐ വനിതാ സബ്കമ്മിറ്റി കൺവീനർ എ. ആശ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ആശുപത്രി സൂപ്രണ്ട് ഇൻചാർജ് ഡോ. ശിവദാസൻ, എആർഎംഒ ഡോ. രമ്യ, ഡോ. ജയരാജൻ, കെബിഇഎഫ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.ടി. അനിൽകുമാർ, ബിഇഎഫ്ഐ ജില്ലാ സെക്രട്ടറി കെ. സനീഷ് എന്നിവർ പ്രസംഗിച്ചു.