ലഹരിക്കെതിരേ അണിനിരന്ന് അല്‍ഫോന്‍സ കോളജ്
1531972
Tuesday, March 11, 2025 7:30 AM IST
തിരുവമ്പാടി: അന്താരാഷ്ട്ര വനിതാ ദിനാചരണത്തിന്റെ ഭാഗമായി തിരുവമ്പാടി അല്‍ഫോന്‍സ കോളജില്‍ ലഹരി ദുരന്തത്തിനെതിരേ വനിതാ ശാക്തീകരണ ബോധവത്ക്കരണം നടത്തി. തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോണ്സണ് ഉദ്ഘാടനം ചെയ്തു.
തിരുവമ്പാടി പോലീസ് സ്റ്റേഷന് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി.വി. ധനാജ്ഞയദാസ് ക്ലാസ് നയിച്ചു. ലഹരിക്കെതിരേ ശരിയായ വിധത്തില്‍ പ്രതികരിക്കാനുള്ള തന്റേടം സ്ത്രീകള്‍ക്ക് ഉണ്ടാവണം.
വനിതകള്‍ക്ക് അവര്‍ അര്‍ഹിക്കുന്ന സ്ഥാനവും അവസരങ്ങളും നല്കിയാല് വനിതാദിനാചരണം തന്നെ വേണ്ടി വരില്ലെന്നും അദേഹം ഓര്‍മ്മപ്പെടുത്തി. കോളജ് യൂണിയനും കോളജിലെ വനിതാ ശുദ്ധീകരണ സെല്ലും ചേര്‍ന്ന് സംഘടിപ്പിച്ച പരിപാടിയില്‍ വൈസ് പ്രിന്‍സിപ്പല്‍ എം.സി.സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. കോളേജ് യൂണിയന് അഡൈ്വസര്‍ ഡോ. പി.എ. മത്തായി, കൊമേഴ്സ് വിഭാഗം മേധാവി സാനിയമ്മ തോമസ്, വനിതാ സെല്‍ സ്റ്റാഫ് കോ ഓര്‍ഡിനേറ്റര്‍ ചിഞ്ചു, യൂണിയന് ചെയര്മാന് അജില്‍ മാത്യു, സ്റ്റുഡന്റ് കോ ഓര്‍ഡിനേറ്റര്‍ അനുമോള്‍ ജോസ്, സ്നേഹ ബിനു എന്നിവര്‍ നേതൃത്വം നല്കി.