കു​ന്ദ​മം​ഗ​ലം :നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ല്‍ നി​ന്ന് 3.27 കോ​ടി യു​ടെ വ്യ​ക്തി​ഗ​ത ധ​ന​സ​ഹാ​യം ല​ഭ്യ​മാ​ക്കി​യ​താ​യി പി.​ടി.​എ റ​ഹീം എം​എ​ല്‍​എ അ​റി​യി​ച്ചു. 2021 മേ​യ് 20 മു​ത​ല്‍ ഈ ​വ​ർ​ഷം ജ​നു​വ​രി 31വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ 1,637 പേ​ര്‍​ക്കാ​യാ​ണ് ഈ ​തു​ക ന​ല്‍​കി​യ​തെ​ന്നും എം​എ​ല്‍​എ പ​റ​ഞ്ഞു.