ലഹരി വിൽപനയ്ക്കെതിരേ നടപടി സ്വീകരിക്കണമെന്ന്
1531625
Monday, March 10, 2025 5:30 AM IST
കോഴിക്കോട്: ബിജി റോഡിലെ പൊതു ശ്മശാന പരിസരത്തെ ലഹരിവിൽപനയ്ക്കും പരസ്യമായ ഉപയോഗത്തിനുമെതിരേ സംഘടിപ്പിച്ച മഹിള കൂട്ടായ്മ ബിജി റോഡ് വികസന സമിതി ചെയർമാൻ കെ. ഷൈബു ഉദ്ഘാടനം ചെയ്തു.
മസാല പീടിക കേന്ദ്രീകരിച്ചുള്ള ലഹരി വിൽപനയും രാത്രികാലങ്ങളിൽ മദ്യത്തിനു വരുന്നവർ വീടു മാറി മുട്ടി വിളിക്കുന്നതും സ്ത്രീകൾ അടക്കമുള്ളവരുടെ ജീവന് ഭീഷണിയായി മാറിയെന്ന് കൂട്ടായ്മ അഭിപ്രയപ്പെട്ടു.
വെള്ളയിൽ പോലീസ് ശക്തമായ നിയമ നടപടി സ്വീകരിച്ചില്ലെങ്കിൽ പോലിസ് സ്റ്റേഷൻ മാർച്ചടക്കമുള്ള ശക്തമായ ജനകീയ സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് കെ. ഷൈബു പറഞ്ഞു. പ്രോഗ്രാം കൺവീനർ ശ്രുതി പ്രവീൺ അധ്യക്ഷത വഹിച്ചു. പി.പി. ദൃശ്യ, പി. ഉദയകുമാരി, നിർമ്മല അശോകൻ, പി.കെ. റീന, രാഗിണി വസന്തൻ, സുമാ സുന്ദരൻ എന്നിവർ പ്രസംഗിച്ചു.