പ്രതിഷേധ പ്രകടനം നടത്തി
1531626
Monday, March 10, 2025 5:31 AM IST
മുക്കം: കാരശേരി പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കുമാരനെല്ലൂർ ഗേറ്റുംപടിയിൽ നിർമ്മിക്കാൻ പോകുന്ന ബസ് സ്റ്റോപ്പിനും ഇരിപ്പിട കേന്ദ്രത്തിനുമെതിരേ ഇടത് മെമ്പർമാർ സ്വീകരിക്കുന്ന നിലപാടിൽ പ്രതിഷേധിച്ച് ഗേറ്റുംപടി യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി.
അനാവശ്യ സമരങ്ങൾ നടത്തി കഴിഞ്ഞ ഭരണസമിതി യോഗത്തിൽ പ്രസിഡന്റ് അടക്കമുള്ള ആളുകളെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതായും പഞ്ചായത്ത് മീറ്റിംഗ് ഹാൾ പൂട്ടിയിടാൻ ശ്രമിക്കുകയും ചെയ്തതായും യുഡിഎഫ് ആരോപിച്ചു.
യുഡിഎഫ് ചെയർമാൻ എ.പി. ഉമ്മർ അധ്യക്ഷത വഹിച്ചു. കാരശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംഷീദ് ഒളകര, മുസ്ലിം ലീഗ് നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് യൂനുസ് പുത്തലത്ത്, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് നിഷാദ് വീച്ചി, അനീഷ് പള്ളി, മുഹമ്മദ് കലകൊമ്പൻ, ഒ. റഫീഖ്, കെ.പി. റാഷിദ് എന്നിവർ സംസാരിച്ചു