കൂരാച്ചുണ്ട് പഞ്ചായത്ത് ബജറ്റ്: ഭവന, റോഡ് നിര്‍മാണത്തിന് മുന്‍ഗണന
1531969
Tuesday, March 11, 2025 7:30 AM IST
കൂരാച്ചുണ്ട്: കൂരാച്ചുണ്ട് പഞ്ചായത്തിന്റെ 2025 - 26 വാര്‍ഷിക ബജറ്റില്‍ പശ്ചാത്തല മേഖലയിലെ റോഡ് വികസനത്തിനായി 3.40 കോടിരൂപയും ഭവന നിര്‍മ്മാണത്തിന് 3.07 കോടി രൂപയും വകയിരുത്തി കൊണ്ടുള്ള ബജറ്റ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റസീന യൂസഫ് അവതരിപ്പിച്ചു . 25.92 കോടി രൂപ വരവും 25.44 കോടി രൂപ ചെലവും 47.74 ലക്ഷം രൂപ നീക്കിയിരിപ്പുമുള്ള ബജറ്റാണ് അവതരിപ്പിച്ചത്.
പഞ്ചായത്തില്‍ കളിസ്ഥലം യാഥാര്‍ഥ്യമാക്കാന്‍ ബഹുജന സഹകരണത്തോടെ ഭൂമി വാങ്ങുന്നതിനായി ആദ്യഘട്ടത്തില്‍ ഒരു ലക്ഷം രൂപ ബജറ്റില്‍ അനുവദിച്ചിട്ടുണ്ട്. കൂരാച്ചുണ്ട് ടൗണില്‍ സാംസ്കാരിക നിലയം, ഓപ്പണ്‍ പാര്‍ക്ക്, വാഹന പാര്‍ക്കിംഗ് എന്നിവയ്ക്കായി 10 ലക്ഷം രൂപ വകയിരുത്തി. കൂരാച്ചുണ്ട് ടൗണില്‍ തെരുവ് വിളക്ക് സ്ഥാപിക്കാന്‍ നാലു ലക്ഷം രൂപയും അത്യോടിയിലുള്ള പഞ്ചായത്ത് ഭൂമിയില്‍ ഷട്ടില്‍ കോര്‍ട്ട് നിര്‍മ്മാണത്തിനായി ഒരു ലക്ഷം രൂപയും കുടിവെള്ള വിതരണം, കുടിവെള്ള പദ്ധതികളുടെ പ്രവര്‍ത്തനങ്ങള്‍ എന്നിവക്കായി 15,19900 രൂപയും ദാരിദ്ര്യ ലഘൂകരണ പദ്ധതികള്‍ക്കായി 7.24 കോടി രൂപയും നീക്കിവെച്ചിട്ടുണ്ട്.
പഞ്ചായത്ത് പ്രസിഡന്റ് ഒ.കെ അമ്മദ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ ഡാര്‍ലി എബ്രഹാം, സിമിലി ബിജു, പഞ്ചായത്ത് അംഗങ്ങളായ സണ്ണി പുതിയകുന്നേല്‍, വിന്‍സി തോമസ്, വില്‍സണ്‍ പാത്തിച്ചാലില്‍, വിജയന് കിഴക്കയില്‍മീത്തല്‍, പഞ്ചായത്ത് സെക്രട്ടറി ഇ. ഷാനവാസ് എന്നിവര്‍ പ്രസംഗിച്ചു.