ഗ്ലോക്കോമ വാരാചരണം സംഘടിപ്പിച്ചു
1531966
Tuesday, March 11, 2025 7:30 AM IST
തിരുവമ്പാടി: ലോക ഗ്ലോക്കോമ വാരാചരണത്തിന്റെ ഉദ്ഘാടനം തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ്ജോണ്‍സണ്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് അബ്ദുറഹിമാന് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി.ആര്. ലതിക മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സി.കെ. ഷാജി സന്ദേശം നല്കി.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ റംല ചോലയ്ക്കല്‍, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ലിസി ഏബ്രഹാം, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്മാന് രാജു അമ്പലത്തിങ്കല്‍, ഡോ.ജെ.എസ്. ശ്രീജ, ജില്ലാ എഡ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍ ഡോ. ഭവില, ഡോ. കെ.വി.പ്രിയ, പഞ്ചായത്ത് സെക്രട്ടറി കെ.എസ്.ഷാജു, ഒപ്ടോമെട്രിസ്റ്റ് കെ. ബിജീഷ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എം. സുനീര്‍, വാര്‍ഡ് മെമ്പര്‍മാരായ കെ.ഡി. ആന്റണി, ഷൗക്കത്തലി കൊല്ലളത്തില്‍, ഷൈനി ബെന്നി, ലിസി സണ്ണി എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. ഡോ. അബ്ദുല്‍ റഷീദ് ക്ലാസ് നയിച്ചു. നേത്രപരിശോധനാ ക്യാമ്പും സംഘടിപ്പിച്ചു.