പടത്തുകടവിൽ പ്രതിഷേധ സംഗമം
1531620
Monday, March 10, 2025 5:26 AM IST
പേരാമ്പ്ര: ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷന് റിപ്പോര്‍ട്ട് അടിയന്തരമായി പുറത്തുവിടുകയും റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുകയും ചെയ്യണമെന്നാവശ്യപ്പെട്ട് കത്തോലിക്കാ കോണ്‍ഗ്രസ് പടത്തുകടവ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പ്രതിഷേധ സംഗമവും റാലിയും നടത്തി.
വികാരി ഫാ. ഫ്രാന്‍സിസ് വെള്ളംമാക്കല്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പോള്‍ ഇരുമ്പുകുത്തിയില്‍ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി തോമസ് ഫിലിപ്പ് നരിക്കാട്ട്, വൈസ് പ്രസിഡന്റ് സബിത പള്ളിപടിക്കല്‍, ഏബ്രഹാം മാടപ്പാട്ട്, ബാബു ചക്കാലയില്‍, ജിമ്മി പുരയിടത്തില്‍, ജില്‍സണ്‍ ജോസ് കിഴക്കേക്കര, അമല്‍ ചക്കാലയില്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.