വന്യമൃഗ സംരക്ഷണ നിയമം പൊളിച്ചെഴുതണം: കേരളാ കോൺഗ്രസ്-എം
1531619
Monday, March 10, 2025 5:26 AM IST
തിരുവമ്പാടി: കേന്ദ്ര വനം വന്യജീവി സംരക്ഷണ നിയമം പൊളിച്ചെഴുതുവാനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് കേരളാ കോൺഗ്രസ്-എം തിരുവമ്പാടി നിയോജക മണ്ഡലം കൺവൻഷൻ പ്രമേയം വഴി ആവശ്യപ്പെട്ടു.
കാലഹരണപ്പെട്ട വന്യമൃഗ സംരക്ഷണ നിയമം പൊളിച്ചെഴുതണമെന്ന് ആവശ്യപ്പെട്ട് 27ന് ജോസ് കെ. മാണി എംപിയുടെ നേതൃത്വത്തിൽ നടത്തുന്ന പാർലമെന്റ് മാർച്ചും ധർണയും വിജയിപ്പിക്കുന്നതിനായി ജില്ലാ പ്രസിഡന്റ് ടി.എം. ജോസഫിന്റെ നേതൃത്വത്തിൽ കോഴിക്കോട് ജില്ലയിലെ മലയോര മേഖലകളിലൂടെ 13,14,15 തീയതികളിലായി നടത്തുന്ന വാഹന പ്രചാരണ വിളംബര ജാഥ വിജയിപ്പിക്കുവാനും തീരുമാനിച്ചു.
യോഗം കേരള കോൺഗ്രസ് -എം ജില്ലാ പ്രസിഡന്റ് ടി.എം. ജോസഫ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് മാത്യു ചെമ്പോട്ടിക്കൽ അധ്യക്ഷത വഹിച്ചു. ജോസഫ് പൈമ്പിള്ളി, സിജോ വടക്കേൻതോട്ടം, ജിമ്മി ജോർജ്, ജോയി മ്ളാക്കുഴി, ഷൈജു കോയി നിലം, വിൽസൺ താഴത്ത് പറമ്പിൽ, മാത്യു തറപ്പ്തൊട്ടി,
മേരി തങ്കച്ചൻ, ഗ്രേസി ജോർജ്, മാത്യു കൊരട്ടിക്കര, ജോസഫ് ജോൺ, ഷാജിമുട്ടത്ത്, അഗസ്റ്റ്യൻ ചെമ്പുകെട്ടിക്കൽ, മാണി വെള്ളിയേപ്പിള്ളി, ബാബു പീറ്റർ, അനേക് തോണിപ്പാറ എന്നിവർ പ്രസംഗിച്ചു.