വനിതാദിനം ആഘോഷിച്ചു
1531618
Monday, March 10, 2025 5:26 AM IST
തിരുവമ്പാടി: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേർസ് അസോസിയേഷൻ തിരുവമ്പാടി നിയോജകമണ്ഡലം വനിതാ ഫോറത്തിന്റെ നേതൃത്വത്തിൽ വനിതാദിനം ആഘോഷിച്ചു. സംഗമം തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലിസി ഏബ്രഹാം അധ്യക്ഷയായിരുന്നു. പെൻഷൻ കാലം എങ്ങിനെ ആസ്വാദ്യകരമാക്കാം എന്ന വിഷയത്തെ മുൻനിർത്തി വിദ്യാഭ്യാസ റിസോർസ് പേഴ്സണായ സിബില മാത്യൂസ് പ്രഭാഷണം നടത്തി. വിവിധ തലങ്ങളിൽ പ്രഗത്ഭമതികളായ വനിതകളെ ആദരിച്ചു.
വളയിട്ട കൈകളാൽ വളയം പിടിച്ച് പൊതുരംഗത്ത് അഭിമാനമായി മാറിയ മറിയാമ്മ ബാബു, മലയോര മേഖലയിലെ ഗായികയും അധ്യാപികയുമായ സജ്ന തിരുവമ്പാടി, യാത്രാ വിവരണ ഗ്രന്ഥകർത്താവും കവിയും കഥാകൃത്തുമായ കെ.ടി. ത്രേസ്യ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
ഡിസിസി ജനറൽ സെക്രട്ടറി ബാബു പൈക്കാട്ട്, കെഎസ്എസ്പിഎ തിരുവമ്പാടി നിയോജക മണ്ഡലം പ്രസിഡന്റ് റോയ് തോമസ്, സെക്രട്ടറി സുധാകരൻ കപ്പിയേടത്ത്, ഖജാൻജി കെ. അബ്ദുൾ ബഷീർ, സുന്ദരൻ എ. പ്രണവം, പഞ്ചായത്ത് മെമ്പർമാരായ മേഴ്സി പുളിക്കാട്ട്, ലിസി സണ്ണി, ഷൈനി ബെന്നി, മോളി തോമസ് വാതല്ലൂർ, മുൻപഞ്ചായത്ത് മെമ്പർ പൗളിൻ മാത്യു എന്നിവർ പ്രസംഗിച്ചു.