കാട്ടുപന്നികളുടെ വിളയാട്ടം : നിരവധി പേരുടെ കൃഷിനശിപ്പിച്ചു
1531617
Monday, March 10, 2025 5:26 AM IST
നാദാപുരം: തൂണേരിയിലും അരൂരും കാട്ടുപന്നികളുടെ വിളയാട്ടം. തൂണേരി വെള്ളൂരിലെ കണ്ണങ്കോട് യൂസഫിന്റെ വീട്ടുപറമ്പിലെ വാഴകൃഷിയാണ് കാട്ടുപന്നികൾ നശിപ്പിച്ചത്.
മൂന്ന് മാസം മുമ്പ് തുടങ്ങിയ വാഴ കൃഷികളാണ് നശിപ്പിച്ചത്. 65 വാഴകളാണ് നട്ട് വളർത്തിയത്. പല തവണകളായി കാട്ടുപന്നികൾ കൃഷി നശിപ്പിച്ച് ഇപ്പോൾ 12 എണ്ണം മാത്രമാണ് ബാക്കിയുള്ളത്. ശനിയാഴ്ച രാത്രി അരൂരിൽ കാട്ടുപന്നികൾ നിരവധി പേരുടെ വിവിധ കൃഷികളാണ് നശിപ്പിച്ചത്.
പാറക്ക് താഴ സത്യൻ, കരിക്കീറി നാണു, മഞ്ചാ കാട്ടിൽ ശശി ഉൾപ്പെടെ നിരവധി കർഷകരുടെ കൃഷിയാണ് നശിപ്പിച്ചത്. കഴിഞ്ഞ രാത്രികളിലും പേരുടെ കൃഷിനശിപ്പിച്ചിരുന്നു. കമുക്, വാഴ, തെങ്ങിൽ തൈകൾ, ചേമ്പ് ഉൾപ്പെടെയുള്ളവയാണ് നശിപ്പിച്ചത്.
ചുരുങ്ങിയ ദിവസങ്ങൾക്കകം കനത്ത നഷ്ടമാണുണ്ടായത്. പന്നികളെ തുരത്തി കൃഷി സംരക്ഷിക്കാൻ അടിയന്തി നടപടി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.