മതസൗഹാര്‍ദം വിളിച്ചോതി ബേബി ബസാര്‍ സൗഹൃദ കൂട്ടായ്മയുടെ ഇഫ്ത്താര്‍
1531607
Monday, March 10, 2025 5:07 AM IST
കോഴിക്കോട്: മതസൗഹാര്‍ദ്ദം വിളിച്ചോതി എംപി റോഡിലെ പ്രമുഖ വ്യാപാര കേന്ദ്രമായ ബേബി ബസാര്‍ സൗഹൃദ കൂട്ടായ്മ സംഘടിപ്പിച്ച ഇഫ്ത്താര്‍ വിരുന്ന്. സ്ഥാപന - കെട്ടിട ഉടമകള്‍, ജീവനക്കാര്‍, കയറ്റിറക്ക് തൊഴിലാളികള്‍, ഉപഭോക്താക്കള്‍ ഉള്‍പ്പെടെ എല്ലാവരെയും പങ്കെടുപ്പിച്ചാണ് വിപുലമായ നോമ്പുതുറ നടത്തിയത്.
കക്ഷി രാഷ്ട്രീയത്തിനതീതമായി, ജാതിമത പ്രായഭേദമന്യേ ബന്ധം സൗഹൃദമാക്കുന്നതിനു വേണ്ടിയാണ് വര്‍ഷംതോറും നടത്തിവരുന്ന ഇഫ്താര്‍ വിരുന്ന് ഇത്തവണയും സംഘടിപ്പിച്ചത്. ബേബി ബസാറില്‍ ചുവപ്പ് പരവതാനി വിരിച്ച് മേശകള്‍ നിരത്തി ചുരുങ്ങിയ സമയത്തിനുള്ളില്‍ വേദിയൊരുക്കി നടത്തിയ ഇഫ്താര്‍ വിരുന്ന് വ്യാപാരത്തെ തടസപെടുത്തിയില്ല.
പ്രതീക്ഷിച്ചതിലധികം ജനപങ്കാളിത്തം ഉണ്ടായെങ്കിലും എല്ലാവരുടെയും സഹകരണം കൊണ്ട് ആര്‍ക്കും പ്രയാസം സൃഷ്ടിച്ചില്ലെന്ന് സംഘാടകര്‍ പറഞ്ഞു. പി. ആഷിം, കെ.അല്‍ത്താഫ്, എം.അഷ്റഫ്, സി.കെ.നോവക്സ് മന്‍സൂർ, പി. റഷീദ്, പി.എം. ഷെരീഫ് എന്നിവര്‍ ഇഫ്ത്താറിന് നേതൃത്വം നല്കി.