ചര്‍മ്മമുഴ രോഗം: അരക്കോടി രൂപ ചെലവില്‍ രണ്ടാംഘട്ട വാക്സിനേഷന് അടുത്തമാസം
1531606
Monday, March 10, 2025 5:07 AM IST
കോഴിക്കോട്: കേരളത്തിലെ കന്നുകാലി സമ്പത്തിനു കടുത്ത ഭീഷണിയുയര്‍ത്തുന്ന ചര്‍മ്മമുഴ രോഗം തടയാന്‍ അടിയന്തരമായി വാക്സിനേഷന് നടത്താന്‍ തീരുമാനം. രണ്ടാംഘട്ട വാക്സിനേഷന് നടത്താന്‍ 52.5 ലക്ഷം രൂപയുടെ പദ്ധതിക്ക് സര്‍ക്കാര്‍ അംഗീകാരം നല്കി. താമസംവിനാ വാക്സിനേഷന് നടത്തേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ നല്കിയ ശിപാര്‍ശ പരിഗണിച്ചാണ് സര്‍ക്കാര്‍ നടപടി.
അടുത്തമാസമാണ് രണ്ടാംഘട്ട വാക്സിനേഷന് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. 2023 ഫെബ്രുവരിയിലാണ് ഒന്നാംഘട്ട പ്രതിരോധ കുത്തിവയ്പ് ആരംഭിച്ചത് രണ്ടാംഘട്ടത്തിനായി 10 ലക്ഷം ഡോസ് ലയോഫിലൈസ്ഡ് ഗോട്ട് പോക്സ് വാക്സിന് അഹമ്മദാബാദിലെ ഹെസ്റ്റര്‍ ബയോസയന്‍സസ് ലിമിറ്റഡില്‍നിന്ന് വാങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്. ഒരു ഡോസിന് 5.25 രൂപയാണ് വില.
കേന്ദ്രാവിഷ്കൃത പദ്ധതിയായ ലൈവ്സ്റ്റോക്ക് ഹെല്‍ത്ത് ആന്‍ഡ് ഡിസീസ് കണ്ട്രോള് പ്രോഗ്രാമിന്റെ (എല്‍എച്ച് ആന്‍ഡ് ഡിസിപി) ഭാഗമായാണ് വാക്സിനേഷന് നടത്തുന്നത്. ഇതില്‍ 60 ശതമാനം തുക കേന്ദ്രസര്‍ക്കാരും 40 ശതമാനം തുക സംസ്ഥാന സര്‍ക്കാരുമാണ് വഹിക്കുന്നത്. കേന്ദ്ര വിഹിതമായ 31.5 ലക്ഷം രൂപയും സംസ്ഥാന വിഹിതമായ 21 ലക്ഷം രൂപയും ഉള്‍പ്പെടെ ആകെ 52.5 ലക്ഷം രൂപയാണ് വാക്സിനേഷനായി അനുവദിച്ചിരിക്കുന്നത്.
കന്നുകാലികളെ ബാധിക്കുന്ന വൈറല്‍ രോഗമാണ് ചര്‍മ്മമുഴ. കന്നുകാലികളുടെ പാലുല്പാദനവും പ്രത്യുല്പാദന ക്ഷമതയുമെല്ലാം കുറയുന്ന അതിവ്യാപനശേഷിയുള്ള ഈ വൈറസ് രോഗത്തെ കേരളത്തില്‍ ഇതുവരെ നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ രോഗത്തിന് കൃത്യമായ ചികിത്സയില്ല.
കുത്തിവയ്പ് മാത്രമാണ് രോഗനിയന്ത്രണത്തിനുള്ള മാര്‍ഗം. കഠിനമായ പനി, പാലുല്പാദനത്തില് ഗണ്യമായ കുറവ്, ലസികാഗ്രന്ഥി വീക്കം, കൈകാലുകളില്‍ നീര്‍ക്കെട്ട്, ചര്‍മ്മത്തില്‍ മുഴകള്‍ പ്രത്യക്ഷപ്പെടുക എന്നിവയാണ് രോഗലക്ഷണങ്ങള്‍.
ചര്‍മ്മ മുഴ രോഗത്തിന്റെ് പകര്‍ച്ചാ നിരക്ക് 2-45 ശതമാനവും മരണനിരക്ക് 10 ശതമാനത്തില്‍ താഴെയാണെങ്കിലും രോഗംമൂലം ഉണ്ടാവുന്ന ഏറെ നാളത്തെ ഉദ്പാദന -പ്രതു്ദപാദന നഷ്ടം ക്ഷീരകര്‍ഷക മേഖലയ്ക്ക് കനത്ത തിരിച്ചടിയാണ്.