കുട്ടികള്‍ക്ക് ശിക്ഷണം നല്കാന് അധ്യാപകരെ അനുവദിക്കണം: ഡിഎഫ്സി
1531605
Monday, March 10, 2025 5:07 AM IST
താമരശേരി: വര്‍ധിച്ചുവരുന്ന കുട്ടിക്കുറ്റകൃത്യങ്ങള്ക്ക് പരിഹാരം കാണുന്നതിനായി നേരത്തെ ഉണ്ടായിരുന്നതുപോലെ മാതൃകാപരമായ ശിക്ഷണം നല്കാന് അധ്യാപകര്‍ക്ക് അനുമതി നല്കുന്ന സാഹചര്യം സര്‍ക്കാര്‍ ഒരുക്കണമെന്ന് ഡിഎഫ്സി താമരശേരി ഫൊറോന യോഗം ആവശ്യപ്പെട്ടു. കുട്ടിയെ വഴക്ക് പറയുകയോ ചെറിയ ശിക്ഷ നല്‍കുകയോ ചെയ്താല്‍ ഉണ്ടാകുന്ന ഭവിഷത്തുകള്‍ മുന്നില്‍കണ്ട് അധ്യാപകര്‍ നിസംഗരായി നോക്കി നില്ക്കുന്ന സാഹചര്യം ഒഴിവാക്കണം.
മാതാപിതാക്കള്‍ക്കെന്ന പോലെ കുട്ടിയുടെ സാംസ്കാരികവും സാമൂഹികവും വിദ്യാഭ്യാസപരവുമായ വളര്‍ച്ചയില്‍ അധ്യാപകര്‍ക്ക് നിര്‍ണായകമായ തന്റെ പങ്ക് നിര്‍വഹിക്കാനുള്ള സാധ്യത ഒരുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഫാ. മില്‍ട്ടണ്‍ അധ്യക്ഷത വഹിച്ചു. ഡിഎഫ്സി താമരശേരി ഫൊറോനയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
പ്രസിഡന്റ്-ജോസ് തുരുത്തിമറ്റം, സെക്രട്ടറി- ഷിബു മുണ്ടന്‍ മലയില്‍, വൈസ് പ്രസിഡന്റ്- ജോസ് കൊച്ചൊലിക്കല്, ജോയിന്റ് സെക്രട്ടറി- മനോജ് ചേരാംകുഴി, ട്രഷറര്‍- സെബാസ്റ്റ്യന്‍ പോൾ, എക്സിക്യൂട്ടീവ് അംഗങ്ങള്‍ -ജോഷി മൈലാള്ളാപാറ, ബോബി കൈതപ്പൊയില്‍, ജിയോ വര്‍ഗീസ് ഇങ്ങാപ്പുഴ, കെ.കെ.ജോസ്, സണ്ണി പുഞ്ചക്കര.