ലഹരിക്കെതിരേ ജനകീയ മുന്നേറ്റം ഉയരണം: ബിനോയി വിശ്വം
1531604
Monday, March 10, 2025 5:07 AM IST
കോഴിക്കോട്: എല്ലാറ്റിനെയും വിഴുങ്ങുന്ന ലഹരി മാഫിയക്കെതിരേ ശക്തമായ ജനമുന്നേറ്റം ഉയര്ന്നുവരേണ്ടിയിരിക്കുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വം. കേരള യുക്തിവാദി സംഘം ആഭിമുഖ്യത്തില്‍ നടത്തിയ യു. കലാനാഥന് അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബിനോയ് വിശ്വം.
പണക്കൊതിയ രാസലഹരിയുടേയും പിന്നില്‍. അത് ഏതാനും ചെറുപ്പക്കാരുടെ പ്രശ്നമല്ല. വലിയ ധനക്കൊതിയാണ് ഇതിനു പിന്നില്‍. പണാധിപത്യത്തിന്റെ വലിയ ശക്തികളും അവര്‍ക്കെല്ലാം കിട്ടുന്ന രാഷ്ട്രീയ പിന്തുണയും ലോക വ്യാപകമായി പുതിയ തലമുറയെ നശിപ്പിക്കുകയാണ്.
പ്രബുദ്ധതയില്‍ ഒന്നാമതുള്ള നമ്മുടെ കേരളത്തെ പോലും ഇന്ന് ലഹരി മാഫിയ പിടിമുറുക്കുന്ന കാഴ്ചയാണ്. ഇതിനെതിരെ രാഷ്ട്രീയ പാര്‍ട്ടികള്‍ മാത്രമല്ല, എല്ലാ പ്രസ്ഥാനങ്ങളും മത സംഘടനകളും എന്നുവേണ്ട ആരെല്ലാമുണ്ടോ അവരെല്ലാം കൈകോര്‍ത്തേ മതിയാകൂ. ഇല്ലെങ്കില്‍ തലമുറകള്‍ നാശത്തിലേക്ക് പോകും.
അക്രമവും കൊലപാതകവും വ്യാപകമാകാന്‍ കാരണമാകുന്ന ലഹരിവ്യാപനത്തെ ഏതുവിധേനയും ചെറുക്കുക എന്നത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും ബിനോയി വിശ്വം പറഞ്ഞു.