ബാങ്കുകളിലെ താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തണം: ബെഫി
1531601
Monday, March 10, 2025 5:07 AM IST
കോഴിക്കോട്: ബാങ്ക് ശാഖകളിലെ സ്ഥിരം ജീവനക്കാരെ നിയമിക്കണമെന്നും നിലവില്‍ ജോലി ചെയ്യുന്ന താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നും ഇന്ത്യന്‍ ബാങ്ക് എംപ്ലോയീസ് അസോസിയേഷന് കേരള (ബെഫി) സംസ്ഥാന സമ്മേളനംപ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ഇന്ത്യന്‍ ബാങ്കില്‍ ട്രാന്‍സ്ഫര്‍ പോളിസി നടപ്പിലാക്കുക, പ്രമോഷന് പോളിസിയിലെ അപാകതകള്‍ പരിഹരിക്കുക, ജനകീയ ബാങ്കിംഗ് സംവിധാനം നിലനിര്‍ത്തുക, തൊഴിലിടങ്ങള്‍ തൊഴില്‍ സൗഹൃദവും സ്ത്രീ സുരക്ഷിതവും ആക്കുക എന്നീ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.
ഇന്ത്യന്‍ ബാങ്ക് എംപ്ലോയീസ് ഫെഡറേഷന് ജനറല്‍ സെക്രട്ടറി എസ്.ഹരിറാവു ഉദ്ഘാടനം ചെയ്തു. ഐബിഇഎ കേരള പ്രസിഡന്റ് എം.മോഹനന് അധ്യക്ഷത വഹിച്ചു. ബീന എസ്. കുമാരി, ശുഭലക്ഷ്മി, എന്‍.എസ്. ശിവകുമാർ, എം.ടി. രമീഷ്, സി. രാജീവന്, എ.കെ. രമേഷ് ബാബു, ഐ.കെ. ബിജു, കെ. സനീഷ് എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികൾ: ബീന എസ്. കുമാരി (പ്രസിഡന്റ്), എന്‍.എസ്. ശിവകുമാര്‍ (ജനറല്‍ സെക്രട്ടറി), എം.ടി. രമീഷ് (ട്രഷറർ), എം.മോഹനന്, എസ്.ശരവണന് (വൈസ് പ്രസിഡന്റുമാര്‍), സുബലക്ഷ്മി, കെ.എ.അജിത (ജോയിന്റ് സെക്രട്ടറിമാര്‍), എ.വി. നിതിന്‍, കെ.സി.രാജന് (ഓര്‍ഗനൈസിംഗ് സെക്രട്ടറിമാർ), പി.അനിത (വനിതാ സബ് കമ്മിറ്റി കണ്‍വീനർ).