പൂച്ചെടികൾ സ്ഥാപിച്ചു
1514673
Sunday, February 16, 2025 4:43 AM IST
കുറ്റ്യാടി: നമ്മുടെ കുറ്റ്യാടി സുന്ദര കുറ്റ്യാടി‘ എന്ന സന്ദേശമുയർത്തി ടൗൺ സൗന്ദര്യവൽകരണത്തിന്റെ ഭാഗമായി കുറ്റ്യാടിയുടെ വിവിധ ഭാഗങ്ങളിൽ പൂച്ചെടികൾ സ്ഥാപിച്ചു.കുറ്റ്യാടി പഞ്ചായത്ത് പ്രസിഡന്റ് ഒ.ടി. നഫീസ ഉദ്ഘാടനം ചെയ്തു.
പി.പി. ചന്ദ്രൻ, സബിന മോഹനൻ, എ.സി. മജീദ്, കെ.പി. ശോഭ,അസി. സെക്രട്ടറി ശശിധരൻ നെല്ലോളി,പി.സി. രവീന്ദ്രൻ, വി.ഒ. ജയകുമാർ, എച്ച്.ഐ. അനുശ്രീ ബാബു, ഇ.ആർ. ശരണ്യ, ഷറഫുദ്ദീൻ ശോഭിക, സൂര്യ മജീദ് എന്നിവർ നേതൃത്വം നൽകി.