ത്രോബോൾ ചാമ്പ്യന്‍ഷിപ്പ്
1514672
Sunday, February 16, 2025 4:43 AM IST
കോഴിക്കോട്: ജില്ലാ ത്രോ ബോൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ദേവഗിരി സാവിയോ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച ഏഴാമത് ജില്ല സബ് ജൂനിയർ ത്രോബോൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ അയ്യത്താൻ ഗോപാലൻ മെമ്മോറിയൽ എച്ച്എസും പെൺകുട്ടികളുടെ വിഭാഗത്തിൽ സെന്റ് ആന്റണീസ് സ്പോർട്സ് ക്ലബും ജേതാക്കളായി.
ആൺകുട്ടികളിൽ മാർബിൾ ഗാലറി കോഴിക്കോടും പെൺകുട്ടികളിൽ സെന്റ് ആന്റണീസ് ഗേൾസ് ഹൈസ്കൂൾ വടകരയും രണ്ടാം സ്ഥാനം നേടി. പിവി സ്പോർട്സ് ക്ലബും അയ്യത്താൻ ഗോപാലൻ മെമ്മോറിയൽ ഹൈസ്കൂളും മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ജില്ലാ ത്രോ ബോൾ അസോസിയേഷൻ പ്രസിഡന്റ് കെ.വി അബ്ദുൾ മജീദ് ജേതാക്കൾക്ക് ട്രോഫി സമ്മാനിച്ചു.