ബോഡി ഫോഴ്സ് മിക്സ് ഫൈറ്റിംഗ് ചാംപ്യൻഷിപ് ഇന്ന് കൊടുവള്ളിയിൽ
1514671
Sunday, February 16, 2025 4:43 AM IST
താമരശേരി: ബംഗളുരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ബോഡി ഫോഴ്സ് മാർഷ്യൽ ആർട്സ് ക്ലബ്ബ് കൊടുവള്ളി ലൈറ്റ്നിംഗ് ക്ലബ്ബും ദുബായ് എംബോർ ഗോൾഡ് ആന്‍ഡ് ഡയമണ്ടുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന മിക്സ് ഫൈറ്റിംഗ് ചാംപ്യൻഷിപ്പ് ഇന്ന് കൊടുവള്ളി മുനിസിപ്പൽ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ നടക്കും.
വൈകുന്നേരം ഏഴിന് ആരംഭിക്കുന്ന ചാംപ്യൻഷിപ്പിൽ ഇന്ത്യക്കകത്തും പുറത്തുമുള്ള 18 ഫൈറ്റർമാർ ഒൻപത് ഇനങ്ങളായി മത്സരിക്കും. കിക്ക് ബോക്സിങ് മത്സരങ്ങളും ഇതോടൊപ്പം നടക്കും. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ആദരിക്കും.
ഡിജെ നൈറ്റ്, കളരിപ്പയറ്റ് എന്നിവയും നടക്കും. അഡ്വ. പി.ടി.എ റഹീം എംഎൽഎ ചാംപ്യൻഷിപ്പ് ഉദ്ഘാടനം ചെയ്യും.