വയനാട് പുനരധിവാസ ഫണ്ട് കൈമാറി
1514670
Sunday, February 16, 2025 4:43 AM IST
താമരശേരി: കൊടുവള്ളി വയനാട് ദുരന്ത ബാധിതരുടെ പുനരധിവാസത്തിന്റെ ഭാഗമായി എൻഎസ്എസ് ഒരുക്കുന്ന 'സ്നേഹ വീട്ടുകൾ'പാർപ്പിട പദ്ധതിയിലേക്ക് കരുവൻപൊയിൽ ഗവ: ഹയർ സെക്ക സെക്കന്‍ഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ് സമാഹരിച്ച ഫണ്ട് പ്രിൻസിപ്പൽ ഷാലി തോമസ് എൻഎസ്എസ് തിരുവമ്പാടി ക്ലസ്റ്റർ കൺവീനർ ടി.രതീഷിന് കൈമാറി.
എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഫുഡ് ഫെസ്റ്റ്, സ്ക്രാപ്പ് ചലഞ്ച് എന്നിവ നടത്തിയാണ് ഫണ്ട് സ്വരൂപിച്ചത്.
: