"സെലസ്റ്റിയ 2025' കല്ലാനോട് സ്കൂൾ വാർഷികാഘോഷം നടത്തി
1514668
Sunday, February 16, 2025 4:43 AM IST
കൂരാച്ചുണ്ട്: കല്ലാനോട് സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ പതിനഞ്ചാം വാർഷികാഘോഷം "സെലസ്റ്റിയ 2025' താമരശേരി രൂപത കോർപറേറ്റ് മാനേജർ ഫാ. ജോസഫ് വർഗീസ് പാലക്കാട്ട് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. ജോസഫ് ചുണ്ടയിൽ അധ്യക്ഷത വഹിച്ചു. സർവീസിൽ നിന്ന് വിരമിക്കുന്ന സെന്റ് മേരീസ് എൽപി സ്കൂൾ പ്രധാനാധ്യാപകൻ സജി അഗസ്റ്റിനെ ചടങ്ങിൽ ആദരിച്ചു.
ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ബിന്ദു മേരി പോൾ, പിടിഎ പ്രസിഡന്റ് ഷാജൻ കടുകൻമാക്കൽ, വാർഡ് മെമ്പർ അരുൺ ജോസ്, ഹൈസ്കൂൾ പ്രധാനാധ്യാപകൻ സജി ജോസഫ്, രഞ്ജിനി ഗ്രേസ്, സ്കൂൾ ലീഡർ അഭിനവ് രമേഷ് എന്നിവർ പ്രസംഗിച്ചു. വിദ്യാർഥികളുടെ വിവിധങ്ങളായ കലാപരിപാടികൾ അരങ്ങേറി.