വന്യമൃഗ ശല്യം; മുഖ്യമന്ത്രിക്ക് നിവേദനം നൽകി
1514667
Sunday, February 16, 2025 4:38 AM IST
കൂടരഞ്ഞി : താമരശ്ശേരി താലൂക്കിൽ തിരുവമ്പാടി നിയോജകമണ്ഡലത്തിൽ കൂടരഞ്ഞി പഞ്ചായത്തിൽ 10-ാം വാർഡിൽ പെട്ട പെരുമ്പുള കുരിയോട് പ്രദേശത്ത് വന്യജീവികൾ വ്യാപകമായി ശല്യം ചെയ്യുന്നതുമൂലം ജീവനും സ്വത്തിനും ഭീഷണിയായതായി ചൂണ്ടിക്കാട്ടി ആദിവാസി കൂടരഞ്ഞി പഞ്ചായത്ത് കമ്മറ്റി മുഖ്യമന്ത്രിക്ക് നിവേദനം നല്കി.ഇവിടെ നിന്നാണ് ഏതാനും ദിവസം മുമ്പ് പുലിയെ കൂട്ടിലാക്കി വനംവകുപ്പ് കൊണ്ടുപോയത്.
രാത്രികാലങ്ങളിൽ പുലിയുടെ സാന്നിധ്യം ഇപ്പോഴും ഉള്ളതിനാൽ ഞങ്ങളുടെ ആദിവാസി വീടുകളിൽ ശുദ്ധജലം ലഭ്യമാക്കുന്നതിന് കുടിവെള്ള സ്രോതസിൽ എത്തിച്ചേരുവാൻ പോലും സാധിക്കുന്നില്ല.
കോളനിയിൽ നിന്നും മൂന്ന് കിലോമീറ്റർ മലവാരത്തിലൂടെ കാൽനടയായി യാത്രചെയ്താൽ കുടിവെള്ള സ്രോതസിൽ എത്താമെന്നിരിക്കെ 25 കിലോമീറ്റർ ചുറ്റിവളഞ്ഞ് വാഹനത്തിലൂടെ മാത്രമേ നിലവിൽ അകമ്പുഴയിലെ കുടിവെള്ള സ്രോതസ്സിൽ എത്താൻ സാധിക്കുകയുള്ളുവെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.