ബലാത്സംഗകേസിലെ പ്രതി അറസ്റ്റിൽ
1514665
Sunday, February 16, 2025 4:38 AM IST
കോഴിക്കോട് : ബലാത്സംഗകേസിലെ പ്രതിയായ യുവാവിനെ അറസ്റ്റ് ചെയ്തു. കൊയിലാണ്ടി ഉള്ളിയേരി സ്വദേശി ആക്കുപൊയിൽ വീട്ടിൽ വിഷ്ണുപ്രസാദ് (28 ) നെയാണ് പന്തീരാങ്കാവ് പോലീസ് പിടികൂടിയത്.
കണ്ണൂർ സ്വദേശിയായ യുവതിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി കോഴിക്കോട് പാലാഴിയിലുള്ള ഫ്ലാറ്റിൽ വച്ച് ബലാല്‍സംഗം ചെയ്ത് സോഷ്യൽ മീഡിയയില്‍ പ്രചരിപ്പിക്കുമെന്നും വീട്ടുകാർക്കും അയച്ച് കൊടുക്കുമെന്നും ഭീഷണിപ്പെടുത്തി നിരവധി തവണ ബലാത്സംഗം ചെയ്യുകയും പരാതിക്കാരിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള മോശമായ മെസ്സേജുകൾ ആളുകൾക്ക് അയച്ച് കൊടുക്കുകയും ചെയ്തുവെന്നാണ് കേസ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.