സ്മൃതിമധുരം പൂർവ അധ്യാപക വിദ്യാർഥി സംഗമം നടത്തി
1514662
Sunday, February 16, 2025 4:38 AM IST
താമരശേരി: കണ്ണോത്ത് സെന്റ് ആന്റണീസ് യുപി സ്കൂൾ പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് സ്മൃതി മധുരം എന്ന പേരിൽ പൂർവ അധ്യാപക- വിദ്യാർഥി സംഗമം വിപുലമായ പരിപാടികളോടെ നടത്തി.
താമരശേരി രൂപത മെത്രാൻ മാർ റെമീജിയോസ് ഇഞ്ചനാനിയിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗോവ ഗവർണർ ശ്രീധരൻപിള്ള വീഡിയോ കോൺഫറൻസിൽ ഉദ്ഘാടനം ചെയ്തു. സ്കൂളിലെ അത്ഭുത പ്രതിഭയായ ഫൈഹയുടെ ബാല്യത്തിന്റെ മൊട്ടുകൾ എന്ന കവിതാസമാഹാരം മന്ത്രി ഇ.ടി. മുഹമ്മദ് ബഷീർ എംപി പ്രകാശനം ചെയ്തു.
ഉപഹാരസമർപ്പണവും അദ്ദേഹം നടത്തി. ഫാ. അഗസ്റ്റിൻ ആലുങ്കൽ, അലക്സ് തോമസ് ചെമ്പകശ്ശേരി, റോയി കുന്നപ്പിള്ളി, അംബിക മംഗലത്ത്, ദേവസ്യ ദേവഗിരി , സി.എം തോമസ്, കെ യു.ജോർജ്, യു.ടി. ഷാജു, വി.ജെ.ഷേർളി, ജോസ് ജോസഫ്,
ജൂബിലി ചിഫ് കോഡിനേറ്റർ ഗിരീഷ് ജോൺ, പി.എ.ഹെഡ്മാസ്റ്റർ ജോസ്, പൂർവ വിദ്യാർത്ഥികളുടെ കലാപരിപാടികളും ഏഷ്യാനെറ്റ് ബഡായി ബംഗ്ലാവ് ഫെയിം മനോജ് ഗിന്നസും ടീമും അവതരിപ്പിച്ച സൂപ്പർ മെഗാഷോയും നടന്നു